മെമ്പർഷിപ്പ് വരിസംഖ്യ ഒരു വർഷത്തേക്ക് 60 രൂപയാണ്
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് COLVA JOB CLUB® ൽ നിന്നുള്ള ഉപദേശങ്ങളും നിർദേശങ്ങളും അനുസരിക്കാൻ തയ്യാറാവേണ്ടതാണ്
നിങ്ങളുടെയും സ്ഥാപനത്തിന്റെയും ഇന്റർവ്യൂ സമയം ഷെഡ്യൂൾ ചെയ്തതിനു ശേഷം ഇന്റർവ്യൂ അറ്റൻഡ് ചെയ്യാതിരിക്കുന്ന സാഹചര്യം ഉണ്ടാവരുത്
ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനു മുമ്പ് COLVA JOB CLUB® ൽ നിന്നും ഇന്റർവ്യൂ ലെറ്റർ കൈപ്പറ്റി നിർദേശിക്കപ്പെട്ട സ്ഥാപനത്തിൽ കൃത്യ സമയത്ത് തന്നെ ഹാജരാവേണ്ടതാണ്
ജോലിയുടെ രീതി, സമയം, അവധി ദിവസങ്ങൾ, ശമ്പളം തുടങ്ങിയ മുഴുവൻ കാര്യങ്ങളും ഇന്റർവ്യൂ സമയത്ത് തന്നെ കൃത്യമായി ചോദിച്ചു മനസ്സിലാക്കുകയും പരിപൂർണ്ണമായി തൃപ്തിയെങ്കിൽ മാത്രം ജോലിയിൽ പ്രവേശിക്കുകയും ചെയ്യാവുന്നതാണ്
നിങ്ങളുടെ ഇന്റർവ്യൂ ഫീഡ്ബാക്ക് COLVA JOB CLUB® ൽ നിർബന്ധമായും അറിയിക്കേണ്ടതാണ്
ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി തന്നെ ജോലി തുടങ്ങുന്ന തിയ്യതി, ഓഫർ ചെയ്തിരിക്കുന്ന ശമ്പളം തുടങ്ങിയ കാര്യങ്ങളും COLVA JOB CLUB® ൽ അറിയിക്കേണ്ടതാണ്
സ്ഥാപന ഉടമയിൽ നിന്നോ സ്ഥാപനത്തിലെ മറ്റു ജീവനക്കാരിൽ നിന്നോ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസമുണ്ടായാൽ COLVA JOB CLUB® ന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല, അത് പോലെ തന്നെ നിങ്ങളാൽ സ്ഥാപന ഉടമക്കോ സ്ഥാപനത്തിനോ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ COLVA JOB CLUB® ന് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല...
COLVA JOB CLUB® ഒരു ജോബ് പ്ലേസ്മെന്റ് സർവീസ് സ്ഥാപനം മാത്രമാണ്
COLVA JOB CLUB® സ്ഥാപനവുമായി ബന്ധപ്പെട്ട നിയമപരമായ മുഴുവൻ കാര്യങ്ങളും പെരിന്തൽമണ്ണ മുൻസിഫ് കോടതിയിൽ ആയിരിക്കുമെന്നും അറിയിക്കുന്നു
മേൽ പറഞ്ഞ വ്യവസ്ഥകൾ മുഴുവൻ പാലിക്കണമെന്നും സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നതോടൊപ്പം വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ മെമ്പർഷിപ്പ് റദ്ദ് ചെയ്യാനുള്ള പൂർണ്ണ അധികാരം COLVA JOB CLUB® ന് ഉണ്ടെന്നും അറിയിക്കുന്നു...
സ്ഥാപനം നിങ്ങൾക്ക് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ള പ്രതിമാസ ശമ്പളം എത്രയാണോ അതിന്റെ 20% മാത്രം സാലറി കിട്ടിയ ഉടനെ ആദ്യത്തെ മാസം തന്നെ മുഴുവനായി COLVA JOB CLUB® ന് സർവീസ് ചാർജ്ജ് ആയി നൽകേണ്ടതാണ്
സാലറി കിട്ടിയ ഉടനെ തന്നെ നേരിട്ടോ സ്ഥാപനം മുഖേനയോ സർവീസ് ചാർജ്ജ് അടക്കാവുന്നതാണ് (COLVA JOB CLUB® മായി കരാർ ഉടമ്പടി ഉള്ള സ്ഥാപനങ്ങൾക്ക് നിങ്ങളുടെ സർവീസ് ചാർജ്ജ് കട്ട് ചെയ്ത് ഞങ്ങളെ ഏൽപ്പിക്കാനുള്ള അധികാരം ഉണ്ടായിരിക്കുമെന്നും അറിയിക്കുന്നു)
മേൽ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ വായിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്നും മുഴുവനായും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ വ്യവസ്ഥകളും നിബന്ധനകളും പാലിക്കാൻ എനിക്ക് പരിപൂർണ്ണ സമ്മതമാണെന്നും ഞാൻ അറിയിക്കുന്നു